കൊച്ചി: കുഞ്ഞുങ്ങളുടെ കണ്ണിന് അസ്വസ്ഥതയുണ്ടാക്കാതെയുള്ള സൗമ്യമായ കുളി അനുഭവത്തെ പ്രമേയമാക്കി "കുഞ്ഞിന് കണ്ണീരില്ല, അമ്മയ്ക്ക് സന്തോഷക്കണ്ണീർ" എന്നഡിജിറ്റൽ വീഡിയോ ചിത്രം ഇന്ത്യയിലെ പ്രമുഖ ശിശുപരിചരണ ബ്രാൻഡായ ഹിമാലയ ബേബികെയർ പുറത്തിറക്കി.
അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധത്തിൻറെ പ്രധാന നിമിഷമായ കുളിസമയം കൂടുതൽ സന്തോഷകരവും ആശ്വാസകരവുമാക്കുന്ന സന്ദേശമാണ് ഇത് മുന്നോട്ടുവയ്ക്കുന്നത്. 'നോ ടിയേഴ്സ്' ഫോർമുലയോടുകൂടിയ ഹിമാലയ ജെൻറിൽ ബേബി ഷാംപൂ ഉപയോഗിച്ച് കുളിപ്പിക്കുമ്പോൾ കണ്ണിന് എരിച്ചിൽ ഉണ്ടാക്കാതെ കുഞ്ഞുങ്ങൾക്ക് സൗമ്യമായ കുളി അനുഭവം ലഭിക്കുന്നതോടൊപ്പം അരി, ചെമ്പരത്തി, കടല, രാമച്ചം എന്നിവയുടെ പ്രകൃതിദത്ത ഗുണങ്ങളാൽ മുടിയും തലയോട്ടിയും സംരക്ഷിക്കപ്പെട്ടുമെന്നും ഹിമാലയ വെൽനസ് ബേബികെയർ ഡയറക്ടർ ചക്രവർത്തി എൻ. ......
കൊച്ചി: ലൂർദ്സ് ആശുപത്രിയുടെ കാർഡിയോതൊറാസിക് സർജറി വിഭാഗം വെറും 100 ക്ലിനിക്കൽ ദിവസങ്ങൾക്കുള്ളിൽ 100-ലധികം ഹൃദയ ശസ്ത്രക്രിയകൾ 100% വിജയനിരക്കോടെ പൂർത്തിയാക്കി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ഈ നേട്ടത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ ലൂർദ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ......
തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.......
കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച പ്രകടനം കാഴ്ചവെച്ച കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. അറ്റനഷ്ടത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയ കൊച്ചി മെട്രോവരുമാനത്തിലും പ്രവർത്തന ലാഭത്തിലും മുന്നേറ്റം കൈവരിക്കുകയും ചെയ്തു.കൊച്ചി നഗരവാസികൾ ഈ ഗതാഗത സംവിധാനത്തെ വീണ്ടും നെഞ്ചിലേറ്റുന്നതിന്റെ തെളിവായി കഴിഞ്ഞ വർഷത്തെ പ്രവർത്തന ഫലം.
2025-26 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റനഷ്ടം (നെറ്റ് ലോസ്) 2024-25ലെ 430.50 കോടി രൂപയിൽ നിന്ന് 352.49 കോടി രൂപയായി കുറഞ്ഞു. ......
മേടം: ഇന്ന് അനുകൂല ഫലങ്ങൾ കൂടുതലായി പ്രതീക്ഷിക്കാം. പ്രധാനപ്പെട്ട കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാനും മത്സരങ്ങളിൽ നേട്ടം കൈവരിക്കാനും സാധ്യതയുണ്ട്. ......
കൊച്ചി: വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ടെർമിനൽ പദ്ധതിയുടെ റോഡ് റെയിൽ കണക്ടിവിറ്റിക്കു വേണ്ടി മുളവുകാട്, മൂലംപള്ളി, കോതാട് ചേരാനല്ലൂർ, ഏലൂർ, വടുതല, കടുങ്ങല്ലൂർ, ഇളമക്കര പോണേക്കര എന്നീ പ്രദേശങ്ങളിൽ നിന്ന് 2008 ൽ കുടിയൊഴിക്കപ്പെട്ട 316 കുടുംബങ്ങളുടെ പുനരധിവാസ ഉത്തരവ് പൂർത്തിയാക്കുന്നതിനു വേണ്ടി ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐഎഎസ് മോണിറ്ററിംഗ് കമ്മിറ്റി വിളിച്ചു ചേർത്തു. ......
കൽപറ്റ: കേന്ദ്ര കാലാവസ്ഥ വകുപ്പ് വയനാട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ശനിയാഴ്ച (ഓഗസ്റ്റ് 1) ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, സർക്കാർ-സ്വകാര്യ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, മതപഠന ക്ലാസുകൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ......
കേരള പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്നും ഇവിടെ നിന്ന് ലഭിച്ച ശിക്ഷണം ഔദ്യോഗിക ജീവിതത്തില്‍ കാര്യക്ഷമമായി പ്രവർത്തിക്കാൻ ഏറെ സഹായിച്ചൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സർവ്വീസിൽ നിന്ന് വിരമിക്കുന്ന വേളയിൽ കേരള പോലീസിൻ്റെ വിവിധ സേനാംഗങ്ങൾപേരൂര്ക്കട എസ്.എ.പി ഗ്രൗണ്ടില്‍ നല്കിയ വിടവാങ്ങല്‍ പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ ഫയര്‍ ആന്റ് റെസ്ക്യു സര്‍വീസില്‍ ഡയറക്ടര്‍ ജനറല്‍ ആയ അദ്ദേഹം 1989 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. ......
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ 16-ാമത് വാര്ഷികാഘോഷത്തിൻ്റെയുംഎസ്.പി.സി തൂഫാൻ വാരാചരണത്തിൻ്റെയും സംസ്ഥാന തല ഉദ്ഘാടനംആഗസ്റ്റ് 2 ന് തിരുവനന്തപുരത്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും.പേരൂര്‍ക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ രാവിലെ എട്ട് മണിക്ക് നടക്കുന്ന എസ്.പി.സി കേഡറ്റുകളുടെ സെറിമോണിയല്‍ പരേഡിന്റെ അഭിവാദ്യം അദ്ദേഹം സ്വീകരിക്കും. 'തൂഫാന് വാരിയര്‍' ബാഡ്ജുകൾ ധരിച്ചായിരിക്കും 20 പ്ലാറ്റൂണുകളിലെയും കേഡറ്റുകള്‍ പരേഡില്‍ അണിനിരക്കുക. സാമ്പത്തിക കുറ്റകൃത്യവിഭാഗം ഐ.ജിയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥനതല നോഡല്‍ ഓഫീസറുമായ അജീത ബീഗം കേഡറ്റുകള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ഈ വര്‍ഷം 'തൂഫാന്-ദി നാര്‍ക്കോ ഹണ്ട്' എന്ന വിഷയത്തെ അടിസ്ഥാനമാക്കി എസ്.പി.സി ദിനം ആചരിക്കാനും ഓഗസ്റ്റ് 1 മുതല്‍ 7 വരെയുള്ള കാലയളവ് 'തൂഫാന് വാരമായി' സംസ്ഥാനത്തൊട്ടാകെ ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ......